രാജ്യദ്രോഹിയായ മകന്റെ മൃതദേഹം വേണ്ട: ഫയാസിന്റെ മാതാവ്‌
കണ്ണൂര്: കശ്മീരില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കണ്ണൂര് തയ്യില് സ്വദേശി ഫയാസിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള് അറിയിച്ചു.
രാജ്യദ്രോഹം പ്രവര്ത്തിച്ച മകന്റെ മൃതദേഹം വേണ്ടെന്ന് ഫയാസിന്റെ ഉമ്മ സഫിയത്ത് കണ്ണൂര് എസ്പി ശ്രീജിത്തിനെ അറിയിച്ചു.
എസ്പി തന്നെയാണ് ബന്ധുക്കളുടെ തീരുമാനംമാധ്യമപ്രവര്ത്തകരോട് വെളിപ്പെടുത്തിയത്.
ഫയാസ് കൊല്ലപ്പെട്ട വിവരം അറിയിക്കാന് ബന്ധുക്കളെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് രാജ്യദ്രോഹക്കുറ്റം ചെയ്ത മകന്റെ മൃതദേഹം വേണ്ടെന്ന് ഫയാസിന്റെ മാതാവ് അറിയിച്ചത്.
മൃതദേഹം ബന്ധുക്കള് ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില് കശ്മീര് പോലീസ് സംഘത്തിന് തുടര്നടപടികള് സ്വീകരിയ്ക്കാന് നിര്ദ്ദേശം നല്കിയെന്ന് എസ്പി അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications