Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനമില്ലാതെ വികസനമില്ല: മന്‍മോഹന്‍

ബെയ്‌ജിങ്‌: ലോകത്ത്‌ സമാധാനാന്തരീക്ഷം ഉണ്ടാകാതെ സുസ്ഥിരമായ വികസനമുണ്ടാകില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു.

തീവ്രവാദം, കാലാവസ്ഥ വ്യതിയാനം, വിഘടനവാദം തുടങ്ങിയവയൊക്കെ വികസനത്തിന്‌ തടസ്സം നില്‌ക്കുന്ന കാര്യങ്ങളാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബെയ്‌ജിങില്‍ നടക്കുന്ന ഏഴാമത്‌ ഏഷ്യാ-യൂറോപ്പ്‌ ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ച്‌ അണിനിരക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. തീവ്രവാദത്തിന്റെ ആസൂത്രകര്‍, ധനസമ്പാദകര്‍, സംഘാടകര്‍ തുടങ്ങിയവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടു വരണം.

വികസനം പ്രോത്സാഹിപ്പിയ്‌ക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്‌ക്കാനും ദാരിദ്ര്യം ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടത്തണം.

ഇവയിലുണ്ടാകുന്ന പാകപ്പിഴവുകള്‍ ലോകത്തിലെ സംഘര്‍ഷങ്ങളും അസ്ഥിരതയുമായി തുടരുമെന്നും മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.
പാകിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയടക്കം 40 രാജ്യങ്ങളിലെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+