ആല്‍ഫ ബാങ്ക്‌: ഈ വര്‍ഷം പൊളിയുന്ന 16ാമത്തെ യുഎസ് ബാങ്ക്
ന്യൂയോര്ക്ക്: പ്രതിസന്ധിയില് പെട്ടുഴലുന്ന അമേരിക്കന് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല് തിരിച്ചടി നല്കി കൊണ്ട് മറ്റൊരു പ്രമുഖ ബാങ്ക് പൊളിഞ്ഞു.
ജോര്ജ്ജിയ ആസ്ഥാനമാക്കി പ്രവര്ത്തിയ്ക്കുന്ന ആല്ഫ ബാങ്ക് ആന്ഡ് ട്രസ്റ്റാണ് തകര്ന്നത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായ അമേരിക്കയില് ഈ വര്ഷം തകരുന്ന പതിനാറാമത്തെ ബാങ്കാണിത്.
ആല്ഫ ബാങ്കിന്റെ പ്രവര്ത്തനം അധികൃതര് മരവിപ്പിച്ചതോടെ മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനമായ സ്റ്റോണ്സ് ബാങ്ക് ആല്ഫയെ ഏറ്റെടുക്കാന് മുന്നോട്ട് വന്നതായി റിപ്പോര്ട്ടുകളുണ്ട്.
ബാങ്കിലെ നിക്ഷേപകരുടെ താത്പര്യങ്ങള് സംരക്ഷിയ്ക്കുന്നതിനായി ഫെഡറല് ഡെപ്പോസിറ്റ് ഇന്ഷൂറന്സ് കോര്പ്പറേഷനെ ബാങ്കിന്റെ റിസീവറായി ജോര്ജ്ജിയയിലുള്ള ബാങ്കിംഗ്-ഫിനാന്സ് വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ത്വരിതഗതിയില് വളര്ച്ച നേടിയ ആല്ഫാ ബാങ്കിനെ തകര്ത്തത് അമേരിക്കയിലെ വായ്പാ പ്രതിസന്ധി തന്നെയായിരുന്നു.
ആല്ഫ ബാങ്കിന്റെ തകര്ച്ച സാമ്പത്തിക മാന്ദ്യം തടയാനുള്ള യുഎസ് ഭരണകൂടത്തിന്റെയും ഫെഡല് അധികൃതരുടെയും പ്രവര്ത്തനങ്ങള് കാര്യക്ഷമമല്ലായെന്നതിന്റെ സൂചനകളായി സാമ്പത്തിക വിദഗ്ധര് ചൂണ്ടിക്കാട്ടുന്നുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications