ചന്ദ്രയാന്‍ ചന്ദ്രനോടടുക്കുന്നു
ദില്ലി: ഇന്ത്യയുടെ ചാന്ദ്രപേടകമായ ചാന്ദ്രയാന് ഒന്നിന്റെ ഭ്രമണപഥം മൂന്നാം തവണയും വിജയകരമായി ഉയര്ത്തി.
1,64,600 കിലോമീറ്റര് അകലത്തിലാണ് ഇപ്പോള് ചന്ദ്രയാന് ഭൂമിയെ ഭ്രമണം ചെയ്യുന്നത്. ഇനി രണ്ട് ഘട്ടം കൂടി കഴിഞ്ഞാല് ചന്ദ്രയാന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആര്ഒ അധികൃതര് പറഞ്ഞു.
നവംബര് എട്ടോടെ ചന്ദ്രയാന് ലക്ഷ്യത്തിലെത്തുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്. പേടകത്തിന്റെ പ്രവര്ത്തനം തൃപ്തികരമാണെന്നും അധികൃതര് അറിയിച്ചു.
ചന്ദ്രയാനിലെ ലിക്വിഡ് എഞ്ചിന് 550 സെക്കന്ഡ് പ്രവര്ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്ത്തുന്ന നപടികള് പൂര്ത്തിയാക്കിയത്.
മൂന്നാം ഭ്രമണപഥത്തിലെത്തിയതോടെ ഏറ്റവും കൂടുതല് ദൂരം യാത്ര ചെയ്ത ഇന്ത്യന് പേടകമെന്ന ബഹുമതിയും ചന്ദ്രയാന് ഒന്ന് സ്വന്തമാക്കി. ഇതിന് മുമ്പ് ഒരു ഇന്ത്യന് നിര്മിത പേടകം ബഹിരാകാശത്ത് എത്തിയ പരമാവധി ദൂരം 36,000 കിലോമീറ്ററായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications