ഫയാസിന്റെ ഉമ്മ ഫൈസലിനെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: ജമ്മു കശ്‌മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ സുഹൃത്ത് ഫൈസലിനെ ഫയാസിന്റെ ഉമ്മ സഫിയ തിരിച്ചറിഞ്ഞു.
എടക്കാട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് സഫിയ ഫൈസലിനെ തിരിച്ചറിഞ്ഞത്. ജോലിയ്‌ക്കെന്ന് പറഞ്ഞ ഫയാസിനെ ബ്ലാംഗ്ലൂരിലേക്ക് കൂട്ടികൊണ്ടു പോയത് ഫൈസലായിരുന്നു.
ശനിയാഴ്‌ച പോലീസ് അറസ്‌റ്റു ചെയ്‌ത ഫൈസലിനെ തിരിച്ചറിയാനായി സഫിയയെ എടക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിയ്‌ക്കുകയായിരുന്നു.
കണ്ണൂര്‍ എസ്‌പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഫൈസലിനെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ഫൈസലില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.
കശ്‌മീരിലെ തീവ്രവാദി സംഘങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഫൈസലും ഇയാളുടെ സുഹൃത്ത് അബ്ദുള്‍ ജലീലും പ്രധാന പങ്ക് വഹിച്ചിരുന്നതായാണ് കരുതപ്പെടുന്നത്.
ഇത് സംബന്ധിച്ച് ചില രേഖകള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. ഇതിനിടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മലബാര്‍ മേഖലയില്‍ നിന്നും കാണാതായ യുവാക്കളെപ്പറ്റിയുള്ള അന്വേഷണവും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികളായ യുവാക്കള്‍ക്ക് ലക്ഷ്‌ക്കര്‍ ഇ തൊയ്‌ബ ബന്ധമുണ്ടെന്ന് കശ്‌മീര്‍ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവാക്കളെ കേരള പോലീസ് തിരിച്ചറിഞ്ഞതായും കുപ് വാര പോലീസ് സൂപ്രണ്ട് ഉത്തം ചന്ദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications