കശ്‌മീരില്‍ മരിച്ചവരില്‍ 2 മലയാളികള്‍ കൂടി
കണ്ണൂര്: കശ്മീരിലെ അതിര്ത്തി ജില്ലയായ കുപ്വാരയില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് കൊല്ലപ്പെട്ടവരില് രണ്ട് മലയാളികള് കൂടിയുണ്ടെന്ന് സ്ഥിരീകരിച്ചു.
കണ്ണൂര് സ്വദേശി ഫയിസ്, എറണാകുളം ചക്കരപ്പറമ്പ് സ്വദേശി മുഹമ്മദ് യാസിന് എന്നിവരാണ് കശ്മീരില് കൊല്ലപ്പെട്ട മറ്റു മലയാളികളെന്നാണ് സൂചന. എന്നാല് ഇവരുടെ പേരു വിവരങ്ങള് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇതില് മുഹമ്മദ് യാസിന് ആറ് മാസം മുമ്പ് ക്രിസ്ത്യന് സമുദായത്തില് നിന്നും മതം മാറിയ ആളാണെന്നും സൂചനകളുണ്ട്. എറണാകുളം നഗരത്തിലെ ചക്കരപ്പറമ്പ് സ്വദേശിയായ റീമോന് എന്നറിയപ്പെട്ടിരുന്ന വര്ഗീസ് ജോസഫ് ആണ് മതം മാറി മുഹമ്മദ് യാസീന് ആയത്.
ഏലൂര് സ്വദേശിയായ ഒരാളുടെ പ്രേരണയിലാണ് ഇയാള് മതം മാറിയതെന്നും വിവരമുണ്ട്.
കശ്മീരിലെ കുപ്വാരയില് നവംബര് ഏഴിനുണ്ടായ ഏറ്റുമുട്ടലില് കൊല്ലപ്പെട്ട രണ്ട് മലയാളികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂര് തയ്യില് സ്വദേശി ഫയാസ്, മലപ്പുറം സ്വദേശി അബ്ദുള് റഹീം എന്നിവരാണ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടതായി പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നത്.
അഞ്ച് പേരാണ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് അന്ന് കൊല്ലപ്പെട്ടിരുന്നത്. അവരില് നാല് പേരും മലയാളികളാണെന്ന വിവരമാണ് ഇപ്പോള് പുറത്ത് വന്നിട്ടുള്ളത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications