സെന്‍സെക്സ് 8000നും താഴെ
മുംബൈ: കറുത്തി വെള്ളി പിന്നിട്ടെത്തിയ തിങ്കളിലും ഓഹരി വിപണിയില് നിക്ഷേപകരുടെ രക്തചൊരിച്ചില്.
ബിഎസ്ഇ സെന്സെക്സ് 800 പോയിന്റിലധികം ഇടിഞ്ഞ് 8000ത്തിലും താഴെയെത്തി. കഴിഞ്ഞ മൂന്നു വര്ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള് സെന്സെക്സ്.
226 പോയിന്റിന്റെ തകര്ച്ചയോടൊണ് സെന്സെക്സ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ച് അല്പ സമയത്തിനുള്ളില് തന്നെ 600 പോയിന്റിന്റെ തകര്ച്ച നേരിട്ടു.
അമ്പത് ഓഹരികളുടെ സൂചികയായ നിഫ്റ്റി രാവിലെ തന്നെ 2500 പോയിന്റിനും താഴെപ്പോയിരുന്നു. സെന്സെക്സ് 810 പോയിന്റും നിഫ്റ്റി 221 പോയിന്റും നഷ്ടത്തിലാണിപ്പോള് വ്യാപാരം നടക്കുന്നത്.
ഊര്ജ്ജ ഓഹരികളില് 12 ശതമാനമാണ് ഇടിവ് നേരിട്ടിരിയ്ക്കുന്നത്. എസ്ബിഐ, വിപ്രോ ഓഹരികള് 11.5 ശതമാനം വീതം നിക്ഷേപകര്ക്ക് നഷ്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്, ഡിഎല്എഫ് ടിസിഎസ് എന്നിങ്ങനെ ഒട്ടുമിക്ക ഓഹരികളും നഷ്ടത്തിലാണ്.
ആഗോള വിപണികളിലെ മാന്ദ്യം തന്നെയാണ് ഇന്ത്യന് വിപണിയിലും പ്രതിഫലിയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളില് മാത്രമായി സെന്സെക്സില് 2000ത്തോളം പോയിന്റിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
അതെ സമയം വിദേശ വിനിമയ വിപണിയില് രൂപയുടെ മൂല്യത്തകര്ച്ച തുടരുകയാണ്. രാവിലെ 50.05 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
ഓഹരി വിപണിയിലുണ്ടായ തകര്ച്ച മൂലം ഡോളറിന്റെ ആവശ്യം വര്ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തകര്ച്ചയ്ക്ക് വഴിതെളിച്ചത്. വെള്ളിയാഴ്ച ഡോളറിന് 50.15 വരെ എത്തിയിരുന്നെങ്കിലും പിന്നീട് ഇത് കുറഞ്ഞ് 49.55ലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications