വിപണിയില്‍ വന്‍ ചാഞ്ചാട്ടം
മുംബൈ: വില്പന സമ്മര്ദ്ദത്തെ തുടര്ന്ന് തിങ്കളാഴ്ച രാവിലെ വന് തകര്ച്ച നേരിട്ട രാജ്യത്തെ ഓഹരി വിപണികള് ചെറിയ നഷ്ടത്തില് വ്യാപാരം അവസാനിപ്പിച്ചു.
സെന്സെക്സ് സൂചിക 180 പോയിന്റിന്റെ നഷ്ടത്തില് 8520ലും നിഫ്റ്റി 51 പോയിന്റ് നഷ്ടത്തോടെ 2532 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ കനത്ത വില്പന സമ്മര്ദ്ദം നേരിട്ട സെന്സെക്സ് ഉച്ചയോടെ ആയിരം പോയിന്റ് ഇടിഞ്ഞ് 8000 പോയിന്റിലും താഴെപ്പോയിരുന്നു.
നിഫ്റ്റിയിലും സമാനമായ തകര്ച്ച അനുഭവപ്പെട്ടിരുന്നു. ഒരു ഘട്ടത്തില് 300 പോയിന്റോളം നഷ്ടം നിഫ്റ്റിയില് രേഖപ്പെടുത്തിയിരുന്നു.
എന്നാല് ഉച്ചയോടെ സൂചികകള് തിരികെക്കയറിയതാണ് നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിയ്ക്കാന് വിപണികളെ സഹായിച്ചത്. ബാങ്കിംഗ്, റിയല് എസ്റ്റേറ്റ് ഓഹരികള്ക്കെല്ലാം തിങ്കളാഴ്ച വന് നഷ്ടം നേരിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications