പിഡിപിയ്‌ക്കും തീവ്രവാദ ബന്ധമുണ്ടെന്ന്‌ കൃഷ്‌ണദാസ്‌
ആലപ്പുഴ: പിഡിപിയ്ക്കും എന്ഡിഎഫിനും കശ്മീര് തീവ്രവാദ സംഘടകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് പി.കെ കൃഷ്ണദാസ് ആരോപിച്ചു.
ഈ സംഘടനകളെ നിരോധിയ്ക്കാന് സംസ്ഥാന സര്ക്കാര് വിമുഖത കാണിയ്ക്കുകയാണെന്ന് ആലപ്പുഴയില് നടത്തിയ വാര്ത്താ സമ്മേളനത്തില് കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ഇരു സംഘടനകളെയും നിരോധിയ്ക്കണമെന്നാവശ്യമുയര്ത്തി ബിജെപി സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടത്തും.
സംഘടനകളുടെ തീവ്രവാദി ബന്ധം വെളിപ്പെട്ടു കഴിഞ്ഞിട്ടും ഇവയെ നിരോധിയ്ക്കാത്തതെന്തു കൊണ്ടാണെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം.
ഇവരെ നിരോധിയ്ക്കാന് എല്ഡിഎഫും സിപിഎമ്മും മടി കാണിയ്ക്കുമ്പോള് യുഡിഎഫും കോണ്ഗ്രസും മൗനം പാലിയ്ക്കുകയാണ്. ഇരു പാര്ട്ടികളും എന്ഡിഎഫിന്റെയും പിഡിപിയുടെ സഹായം വാങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങള്ക്ക് പിന്നില് പിഡിപിയും എല്ഡിഎഫുമാണെന്നും കൃഷ്ണദാസ് ആരോപിച്ചു. നവംബര് ഒന്നു മുതല് ഏഴു വരെ ഭീകരവിരുദ്ധ വാരമായി ആചരിയ്ക്കുമെന്നും നവംബര് 11ന് സെക്രട്ടേറിയറ്റ് മാര്ച്ച് നടത്തുമെന്നും കൃഷ്ണദാസ് അറിയിച്ചു.












Click it and Unblock the Notifications