തുലാവര്‍ഷം: 35 കോടിയുടെ നഷ്ടം
തിരുവനന്തപുരം: കേരളത്തില് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുണ്ടായ ശക്തമായ തുലാവര്ഷമഴയില് 35 കോടിയില്പരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നതായി കൃഷിമന്ത്രി മുല്ലക്കര രത്നാകരന് അറിയിച്ചു.
തുലാമഴക്കെടുതി വിലയിരുത്താനായി തിരുവനന്തപുരത്ത് ചേര്ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ബുധനാഴ്ചയോടെ നാശനഷ്ടങ്ങള് സംബന്ധിച്ച് വ്യക്തമായ കണക്കുകള് ലഭിയ്ക്കും. സംസ്ഥാനത്ത് 14,000ഓളം കര്ഷകര് മഴക്കെടുതി അനുഭവിയ്ക്കുന്നുണ്ട്.
ആലപ്പുഴ, കോട്ടയം, വയനാട്, തൃശൂര് ജില്ലകളിലാണ് ഏറ്റവും കൂടുതല് കൃഷി നാശമുണ്ടായിരിക്കുന്നത്.
ആലപ്പുഴയില് കൊയ്തെടുത്ത നെല്ലും പാകമായ നെല്ലുമാണ് നശിച്ചതെങ്കില് തൃശൂരില് ഞാറും വിതച്ച നെല്ലുമാണ് നശിച്ചത്. വയനാട്ടില് പ്രധാനമായും നാണ്യവിളകള്ക്കാണ് നാശം ഉണ്ടായിരിക്കുന്നത്.
നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോര്ട്ട് തയാറാക്കി കേന്ദ്രത്തിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications