തീവ്രവാദി ബന്ധം: തമ്മനം ഷാജിയെ ചോദ്യം ചെയ്‌തു
കൊച്ചി: കശ്മീരില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് കൊല്ലപ്പെട്ട എറണാകുളം ചക്കരപ്പറമ്പ് സ്വദേശി യാസിറുമായി ബന്ധമുണ്ടായിരുന്നെന്ന് സംശയിക്കുന്ന മുന് ഗുണ്ടാ നേതാവ് തമ്മനം ഷാജിയെ പോലീസ് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നും ഗുണ്ടാ നിയമപ്രകാരം താന് അറസ്റ്റിലായതിന് ശേഷം കൂടെയുള്ളവര് പലവഴിയ്ക്ക് പിരിഞ്ഞു പോയെന്നും ഇവരുടെ ബന്ധങ്ങള് തനിയ്ക്കറിയില്ലെന്നുമാണ് ഷാജി മൊഴി നല്കിയിരിക്കുന്നത്.
ഏലൂര് സ്വദേശിയായ ഫിറോസാണ് ഗുണ്ടാസംഘങ്ങളില് പ്രവര്ത്തിച്ചിരുന്ന യുവാക്കളെ റിക്രൂട്ട് ചെയ്ത് മതപഠനത്തിനും മറ്റും അയച്ചതെന്നും ഷാജി പോലീസിനെ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് തമ്മനം ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കശ്മീരില് കൊല്ലപ്പെട്ട മുഹമ്മദ് യാസിറെന്ന ജോസഫ് വര്ഗീസ് ജോസഫ് മുന്പ് കൊച്ചി കേന്ദ്രമാക്കി പ്രവര്ത്തിച്ചിരുന്ന ഗുണ്ടാ സംഘത്തില്പ്പെട്ടയാളാണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications