എല്‍ടിടിഇ നിരോധനം ഇന്ത്യ പിന്‍വലിക്കണം: പ്രഭാകരന്‍
കൊളംബോ: എല്ടിടിഇയ്ക്ക് ഏര്പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്വലിയ്ക്കണമെന്ന് എല്ടിടിഇ തലവന് വേലുപ്പിള്ള പ്രഭാകരന് ആവശ്യപ്പെട്ടു.
ശ്രീലങ്കയിലെ തമിഴ് ജനതയുടെ ആഗ്രഹങ്ങള് മുന്നിര്ത്തി ഇന്ത്യ എല്ടിടിഇയ്ക്കെതിരെ ഏര്പ്പെടുത്തിയിട്ടുള്ള നിരോധനം നീക്കി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് തമിഴ് പ്രസിദ്ധീകരണമായ നക്കീരന് നല്കിയ ഇ-മെയില് അഭിമുഖത്തില് പ്രഭാകരന് പറഞ്ഞു.
ലങ്കന് സൈന്യം എല്ടിടിഇയുടെ ശക്തികേന്ദ്രമായ കിളിനൊച്ചിയ്ക്കടുത്തെത്തിയ സാഹചര്യത്തിലാണ് പ്രഭാകരന്റെ പ്രസ്താവന.
പുലികളുടെ ചില സുപ്രധാന കേന്ദ്രങ്ങള് തകര്ക്കാന് ലങ്കന് സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഭരണസിരാ കേന്ദ്രമായ
കിളിനൊച്ചി പിടിച്ചെടുക്കുകയെന്നത് ലങ്കന് പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെയുടെ വിദൂര സ്വപ്നം മാത്രമാണെന്ന് പ്രഭാകരന് പറഞ്ഞു.
തമിഴ് വംശീയ പ്രശ്നത്തില് അനുകൂല നിലപാടെടുത്ത തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ അഭിനന്ദിച്ച പ്രഭാകരന് വംശീയപ്രശ്നത്തില് നിന്ന് മാറിനില്ക്കുന്ന ജയലളിതയെ വിമര്ശിയ്ക്കുകയും ചെയ്തു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications