യുവാവ്‌ ബസില്‍ വെടിയേറ്റു മരിച്ച സംഭവം: അന്വേഷണത്തിന്‌ ഉത്തരവ്‌
മുംബൈ: തിങ്കളാഴ്ച മുംബൈയിലെ കുര്ളയില് ബസിനുള്ളില് യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിയ്ക്കാന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു.
സംഭവത്തെക്കുറിച്ചന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് ബീഹാര് മുഖ്യമന്ത്രി നീതിഷ് കുമാറും കേന്ദ്ര റെയില്വെ മന്ത്രി ലാലു പ്രസാദ് യാദവും രംഗത്തെത്തിയതിനെ തുടര്ന്നാണീ നടപടി.
യുവാവിനെ കീഴടക്കാന് കഴിയുമായിരുന്നിട്ടും അകാരണമായി വെടിവെച്ചു കൊന്നുവെന്നാണ് ഇവരുടെ ആരോപണം.
തിങ്കളാഴ്ചയാണ് മഹാരാഷ്ട്ര നവനിര്മ്മാണ് സേന നേതാവ് രാജ് താക്കറെയെ വധിയ്ക്കുമെന്ന് പറഞ്ഞ് തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പട്ന സ്വദേശി രാഹൂല് രാജ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കുര്ളയില് ബയില് ബസാറില് വെച്ച് ഡബിള്ഡക്കര് ബസിനുള്ളില് തോക്കുമായി യുവാവ് കയറിയത്.
തോക്ക് ചൂണ്ടി യാത്രക്കാരെയും ബസ് കണ്ടക്ടറെയും ഭീഷണിപ്പെടുത്തിയ ഇയാളോട് കീഴടങ്ങാന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്ന്ന് പോലീസ് നടത്തിയ വെടിവെയ്പില് ഇയാള് കൊല്ലപ്പെടുകയായിരുന്നു.












Click it and Unblock the Notifications