സന്യാസിനിയെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കും
നാസിക്: മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ യുവ സന്യാസിനി പ്രഗ്യാ താക്കൂറിനെ ബ്രെയിന് മാപ്പിംഗ്, നാര്ക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ പരിശോധനകള്ക്ക് വിധേയമാക്കാന് ഭീകര വിരുദ്ധ സ്ക്വാഡിന് കോടതി അനുമതി നല്കി.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രഗ്യാ, ശിവ് നാരായണ് സിങ്, ശ്യാം ലാല് തുടങ്ങിയവരെ നവംബര് മൂന്ന് വരെ റിമാന്ഡ് ചെയ്തിട്ടുണ്ട്.
ഭീകര വിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടതനുസരിച്ച് ജഡ്ജി എ.എന് കഡ്സെയാണ് പ്രഗ്യാസിങിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന് നിര്ദ്ദേശിച്ചത്. എന്നാണ് പരിശോധന നടത്തുകയെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
അതെ സമയം കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുന് കരസേനാ ഉദ്യോഗസ്ഥന്മാരെ ഇതുവരെ ഔദ്യോഗികമായി അറസ്റ്റു ചെയ്യാന് പോലീസ് തയാറായിട്ടില്ല.
അതിനിടെ മാലേഗാവ്-മേഡേസ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവര്ക്ക് സംഘപരിവാര് സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പുകളില് ഇസ്ലാമിക തീവ്രവാദം മുഖ്യപ്രചാരണ വിഷയമായി ഉയര്ത്താനുള്ള ബിജെപിയുടെ പദ്ധതികള്ക്ക് തിരിച്ചടിയേറ്റിരിയ്ക്കുകയാണ്.
സംഭവം മുതലെടുക്കാനുള്ള ശ്രമങ്ങള് മറുവശത്ത് കോണ്ഗ്രസും ആരംഭിച്ചിട്ടുണ്ട്. ഹിന്ദു തീവ്രവാദ സംഘടനകള്ക്കെതിരെയുള്ള അന്വേഷണം ശക്തമാക്കാന് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications