ചാവക്കാട് കടപ്പുറത്ത് 12കാരന്റെ ജഡം കണ്ടെത്തി
തൃശൂര്‍: ചാവക്കാട് കടപ്പുറത്ത് 12 വയസ്സുകാരന്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു.
നാലാംകല്ലില്‍ പടിഞ്ഞാറ് പുളിയ്‌ക്കല്‍ മുഹമ്മദിന്റെ മകന്‍ നിസാമുദ്ദീനാണ് മരിച്ചത്. എടക്കഴിയൂര്‍ ഖാദരിയപ്പടി കടപ്പുറത്ത് കാറ്റാടി മരങ്ങള്‍ക്കിടെ ചൊവ്വാഴ്‌ച രാവിലെയാണ് അര്‍ദ്ധ നഗ്നമായ നിലയില്‍ കുട്ടിയുടെ ജഡം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് രണ്ടു കീലോമീറ്റര്‍ അകലെയാണ് കടപ്പുറം. വീടിനടുത്തുള്ള പഞ്ചവടി അമ്പലത്തില്‍ തിങ്കളാഴ്‌ച പൂരംനടക്കുന്നുണ്ടായിരുന്നു.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് വീട്ടില്‍ നിന്നും പൂരം കാണാന്‍ പോയ കുട്ടി വൈകിട്ടും തിരിച്ചെത്തിയിരുന്നില്ല.
രാത്രി നാടകം കണ്ട ശേഷം തിരിച്ചെത്തുമെന്ന് വീട്ടുകാരും കരുതി. എന്നാല്‍ പുലര്‍ച്ചെയായിട്ടും കാണാതായപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കുട്ടിയുടെ ശരീരമാകെ മുറിവേറ്റ പാടുകളുണ്ട്. ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications