ചര്‍ച്ച പരാജയം: പണിമുടക്ക്‌ നടത്തുമെന്ന്‌ ബസ്സുടമകള്‍
തിരുവനന്തപുരം: സ്വകാര്യ ബസ്സുടമാ സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി മാത്യു ടി തോമസ് നടത്തിയ രണ്ടാമത്തെ ചര്ച്ചയും പരാജയപ്പെട്ടു. ചര്ച്ച പരാജയപ്പെട്ട സാഹചര്യത്തില് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ബസ്സുടമകള് അറിയിച്ചു.
ദേശസാത്കൃത റൂട്ടുകളില് സ്വകാര്യ ബസ്സുകള്ക്ക് താത്കാലിക പെര്മിറ്റ് അനുവദിയ്ക്കാമെന്ന മന്ത്രിയുടെ നിര്ദ്ദേശം പ്രതിനിധികള് തള്ളി.
31ഓളം ദേശസാല്കൃത റൂട്ടുകളിലെ പെര്മിറ്റുകള് പുതുക്കാനാവില്ലെന്ന സര്ക്കാരിന്റെ നിലപാടിനെതിരെയാണ് ബസ്സുടമകള് സമരം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
സെപ്റ്റംബര് 15ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നാല്പതു കൊല്ലമായി നിലനില്ക്കുന്ന സ്വകാര്യബസ്സുകളുടെ പെര്മിറ്റുകള് മിക്കതും ഇല്ലാതാകുമെന്നും സംഘടനകള് ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമം 25000 ബസ്സുകളുടെ പ്രവര്ത്തനത്തെ ബാധിയ്ക്കും.
30ന് സൂചനാ പണിമുടക്കും നവംബര് 11 മുതല് അനിശ്ചിതകാല പണിമുടക്കും നടത്തുമെന്നാണ് ബസ്സുടമാ സംഘടനകള് പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications