എച്ച്എംടി ഭൂമിയുടെ റീസര്‍വെ ആരംഭിച്ചു
കൊച്ചി: കളമശ്ശേരിയില് എച്ച്എംടി ബ്ലൂസ്റ്റാറിന് വിറ്റ എഴുപത് ഏക്കര് ഭൂമിയിലെ റീസര്വെ ആരംഭിച്ചു.
എച്ച്എംടി കൈമാറിയ ഭൂമിയില് മിച്ചഭൂമി ഉള്പ്പെട്ടിട്ടുണ്ടോയെന്നറിയാനാണ് റീസര്വെ നടത്തുന്നത്.
ജില്ലാ സര്വെ സൂപ്രണ്ടിന്റെ മേല്നോട്ടത്തില് നവംബര് ഏഴിനകം സര്വെ പൂര്ത്തിയാക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണിപ്പോള് സര്വെ നടത്തുന്നത്.
ഭൂമി കൈമാറ്റത്തില് ക്രമക്കേട് ആരോപിച്ച് ജോയ് കൈതാരത്ത് സമര്പ്പിച്ച പൊതുതാത്പര്യ ഹര്ജി പരിഗണിച്ചാണ് കോടതി റീ സര്വെ നടത്താന് ഉത്തരവിട്ടത്.
തൃക്കാക്കര നോര്ത്ത് വില്ലേജില് 717 5 സര്വെ നമ്പറിലുള്ള എഴുപത് ഏക്കര് ഭൂമിയാണ് എച്ച്എംടി ബ്ലൂസ്റ്റാറിന് വിറ്റിരുന്നത്.
എച്ചഎംടി വിറ്റ 70 ഏക്കര് ഭൂമിയില് മിച്ചഭൂമി ഉള്പ്പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഹര്ജിക്കാരുടെ വാദം. ഹര്ജി നവംബര് 10ന് വീണ്ടും പരിഗണിയ്ക്കും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications