Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവണ ക്ഷാമം ഉണ്ടാകില്ല: സുധാകരന്‍

പത്തനംതിട്ട: ശബരിമലയില്‍ അരവണ നിര്‍മാണത്തിനും വിതരണത്തിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. പത്തനംതിട്ട കലക്ട്രേറ്റില്‍ ശബരിമല അവലോകന യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിയ്‌ക്കുകയായിരുന്നു മന്ത്രി.

അരവണയുമായി ബന്ധപ്പെട്ട്‌ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്‌. എന്തെങ്കിലും കാരണവശാല്‍ അരവണ നിര്‍മാണത്തിന്‌ ആവശ്യമായ സാമഗ്രികള്‍ ശബരിമലയില്‍ എത്താതിരുന്നാല്‍ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

ഇത്തവണ 20 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ അരവണ നിറയ്‌ക്കുന്നതിനായി സന്നിധാനത്ത്‌ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവത്തത്‌ പൊതു മാരാമത്ത്‌ വകുപ്പ്‌ അധികൃതരുടെ വീഴ്‌ചയാണ്‌.

പമ്പയ്‌ക്കും നിലയ്‌ക്കലിനുമിടയ്‌ക്ക്‌ ഹെലികോപ്‌ടര്‍ സര്‍വീസ്‌ നടത്തുന്നതിന്‌ അനുവാദം ചോദിച്ചു കൊണ്ട്‌ ഒരു സ്വകാര്യ കമ്പനി എത്തിയിട്ടുണ്ട്‌.
ഇത്‌ സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണ്‌.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ശബരിമലയിലെ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ തവണത്തേതില്‍ നിന്നും ഇരുപത്‌ ശതമാനം അധികം പോലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+