Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദ ബന്ധം: 2 മലയാളികള്‍ കൂടി പിടിയില്‍

കണ്ണൂര്‍: കശ്‌മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന്‌ കരുതപ്പെടുന്ന രണ്ട്‌ മലയാളികളെ കൂടി പോലീസ്‌ കണ്ണൂരില്‍ നിന്ന്‌ അറസ്‌റ്റു ചെയ്‌തു.ഇവരുടെ പേര്‌ വിവരങ്ങള്‍ പുറത്ത്‌ വിടാന്‍ പോലീസ്‌ തയാറായിട്ടില്ല. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌ത്‌ വരികയാണ്‌.

കണ്ണൂര്‍ എസ്‌പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇരുവരെയും കസ്റ്റഡിയിലെടുത്തത്‌. തീവ്രവാദ സംഘത്തിലെ പ്രധാന കണ്ണികളാണ്‌ പിടിയിലായിരിക്കുന്നതെന്നാണ്‌ സൂചന.

കേരളത്തില്‍ നിന്നും യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നവരില്‍ പ്രധാനികളാണ്‌ ഇവരെന്നും വിവരമുണ്ട്‌. റിക്രൂട്ട്‌ ചെയ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടിയുള്ള സാമ്പത്തിക സഹായവും ഇവരെ കൈമാറുന്നതിനുള്ള കാര്യങ്ങളും ചെയ്യുന്നത്‌ ഇവരാണെന്ന്‌ കരുതുന്നു.

ഇതിനിടെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത എറണാകുളം ചക്കരപ്പറമ്പ്‌ സ്വദേശി ഹാരിസി(23)ഡിഐജി ടി.കെ വിനോദ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‌ കൈമാറും.

തീവ്രവാദ സംഘടനകളുമായി ഹാരിസിന്‌ നേരിട്ട്‌ ബന്ധമുള്ള കാര്യത്തില്‍ വ്യക്തതയില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടന്നാല്‍ മാത്രമേ ഇക്കാര്യം വ്യക്തത വരികയുള്ളുവെന്നും പോലീസ്‌ അധികൃതര്‍ പറയുന്നു.

കശ്‌മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വര്‍ഗീസ്‌ ജോസഫ്‌ എന്ന മുഹമ്മദ്‌ യാസിനുമായി ഹാരിസിന്‌ ബന്ധമുണ്ടെന്ന്‌ പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌.

മുഹമ്മദ്‌ യാസിന്‌ ഹാരിസുമായി ബന്ധമുണ്ടെന്ന്‌ മുന്‍ ഗുണ്ടാത്തലവന്‍ തമ്മനം ഷാജി പോലീസിന്‌ മൊഴി നല്‌കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+