ഓണ്‍ലൈന്‍ പ്രണയത്തിലൂടെ 81കാരന്‍ വിവാഹിതനായി
ബെയ്ജിങ്: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊരു ചൊല്ലുണ്ട്, അപ്പോള് ഓണ്ലൈന് പ്രണയത്തിനോ? അതിനുള്ള ഉത്തരമാണ് ചൈനയില് ഒരു എണ്പത്തിയൊന്നുകാരന് വിവാഹിതനായ സംഭവം.
കലാധ്യപകനായി വിരമിച്ച് വൃദസദനത്തില് കഴിയുകയായിരുന്ന വൂ ജിയേകിനാണ് ഓണ്ലൈന് പ്രണയത്തിലൂടെ തന്റെ ജീവിത സഖിയെ കണ്ടെത്തിയത്. ജിയേകിന്റെ വധുവിന് പ്രായം 58 വയസ്്.
ഇന്റര്നെറ്റ് ചെറുപ്പക്കാരുടെ കുത്തകയല്ലെന്നും പ്രായമായവര് നെറ്റിലൂടെ പ്രണയിക്കാന് പാടില്ലെന്ന് നിയമമൊന്നുമില്ലെന്നും വിവാഹശേഷം വു പറഞ്ഞു.
അമേരിക്കയിലുള്ള മകളുമായി ബന്ധപ്പെടുന്നതിനായി കഴിഞ്ഞ പത്ത് വര്ഷമായി വൂ ഇന്റര്നെറ്റ് ഉപയോഗിക്കുന്നുണ്ട്.
പത്ത് വര്ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞതോടെയാണ് വൂ വൃദ്ധ സദനത്തിലെത്തിപ്പെടുന്നത്. അവിടെവെച്ച് ഒരു വിദ്യാര്ത്ഥിയുടെ സഹായത്തോടെ ഏകാന്ത ജീവിതം നയിക്കുന്നവര്ക്ക് വേണ്ടിയുള്ള ഒരു ചൈനീസ് വെബ്സൈറ്റില് കൂട്ടുകാരിയെ തേടുന്നുവെന്ന് കാണിച്ച് വൂ ഒരു അറിയിപ്പ് നല്കി.
ലോകത്തിന്റെ പല ഭാഗത്തു നിന്നായി അമ്പതോളം സ്ത്രീകള് അനുകൂലമായി പ്രതികരിച്ചു. അക്കൂട്ടത്തില് സമപ്രായക്കാര് പലരുമുണ്ടായിരുന്നെങ്കിലും വൂവിന് ബോധിച്ചത് തന്നെക്കാള് 23 വയസ്സ് കുറവുള്ള ജിയാങ്ഷിയാഹുവിനെയാണ്.
81 വയസ്സ് പ്രായമുള്ളയാളെ വിവാഹം കഴിയ്ക്കുന്നതിനെ മാതാപിതാക്കള് എതിര്ത്തെങ്കിലും തന്റെ പ്രണയം സഫലമാക്കാന് തന്നെ ജിയാങ് തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications