വിപണിയില്‍ ചാഞ്ചാട്ടം
മുംബൈ: ബുധനാഴ്ച നേട്ടത്തില് ആരംഭിച്ച ഇന്ത്യന് വിപണിയില് നേരിയ ചാഞ്ചാട്ടം. നേട്ടത്തില്തുടങ്ങിയ വിപണികളില് ഇപ്പോള് നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
എന്നാല് ആഗോള ഓഹരിവിപണികളില് വന് മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അമേരിക്കന് ഓഹരി വിപണിയായ ഡൗ ജോണ്സ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്ന്ന പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു.
ചൊവ്വാഴ്ച 889 പോയിന്റ് വര്ധനയോടെ 9,065ലാണ് ഡൗ ജോണ്സ് വ്യാപാരം പൂര്ത്തിയാക്കിയത്. യുഎസ് ഫെഡറല് റിസര്വ് പലിശനിരക്കുകളില് ഇളവുവരുത്തിയേയ്ക്കുമെന്ന പ്രതീക്ഷകളാണ് വിപണിയ്ക്ക് കരുത്ത് പകര്ന്നിരിക്കുന്നത്.
അമേരിക്കന് വിപണികളുടെ ചുവടുപിടിച്ച് ഏഷ്യന് വിപണികളിലും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
11: 49 AM
ഇന്ത്യന് വിപണിയില് ഉണര്വ്
മുബൈ അഗോള വിപണികളുടെ ചുവട് പിടിച്ച് ഇന്ത്യന് വിപണിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് തുടങ്ങിയത്. സെന്സെക്സ് 100 പോയിന്റും നിഫ്റ്റഇ 30 പോയിന്റും ഉയര്ന്നാണ് വ്യാപാരംതുടങ്ങിയത്.
സെന്സെക്സ് 205.05 പോയിന്റ് ഉയര്ന്ന് 9214.13ലും നിഫ്റ്റി 49.80 പോയിന്റ് ഉയര്ന്ന് 2734.40 ത്തിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഒരു മണിക്കൂര് നടന്ന പ്രത്യേക വ്യാപാരത്തില് മുംബൈ ഓഹരി സൂചിക സെന്സെക്സ് 505.36 പോയിന്റ് ഉയര്ന്ന് 9014.92ലെത്തിയിരുന്നു.
11. 00 AM
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications