മാനഭംഗം: മന്ത്രിപുത്രന്‌ ബ്രയിന്‍മാപ്പിങ്‌
പനജി: പ്രായപൂര്ത്തിയാകാത്ത ജര്മ്മന് പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് ഗോവയിലെ വിദ്യാഭ്യാസമന്ത്രി അത്താനാസിയോ മോണ്സരാത്തോയുടെ മകന് രോഹിതിനെ ബ്രയിന്മാപ്പിങിന് വിധേയമാക്കാന് കോടതി നിര്ദ്ദേശം.
ഫസ്റ്റ്ക്ലാസ് ജുഡീഷ്യല് മജിസ്ട്രേട്ട് എഡ്ഗാര് ഫെര്ണാണ്ടസാണ് രോഹിതിനെ ബ്രയിന്മാപ്പിങിന് വേധയനാക്കാന് ഉത്തരവിട്ടിരിക്കുന്നത്. ഗോവ പൊലീസ് നല്കിയ ഹര്ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
ബര്ബനിലെ സാന്റാക്രൂസിലുള്ള ഫോറന്സിക് ലബോറട്ടറിയിലാണ് പരിശോധനകള് നടക്കുകയെന്ന് പൊലീസ് വൃത്തങ്ങള് അറിയിച്ചു. ഇന്ത്യന് പുരാണങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ജര്മ്മന്കാരിയാണ് തന്റെ മകളെ മന്ത്രിയുടെ പുത്രന് മാനഭംഗപ്പെടുത്തിയതായി കാണിച്ച് ഗോവ പൊലീസിന് പരാതി നല്കിയത്.
മറ്റൊരു മന്ത്രിയുടെ മരുമകനും സംഭവത്തില് പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഒക്ടോബര് 13ന് രാത്രിയിലണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലുകാരിയായ പെണ്കുട്ടിയെ രോഹിത് പീഡിപ്പിക്കുകയും അശ്ലീലച്ചുവയുള്ള മൊബൈല് സന്ദേശങ്ങള് അയക്കുകയും ചെയ്തുവെന്നാണ് പരാതിയില്പറയുന്നത്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications