അഭയ കൊലക്കേസ്‌: ഇനി കൊച്ചി യൂണിറ്റിന്റെ ഊഴം
കൊച്ചി: സിസ്റ്റര് അഭയ കൊലക്കേസ് അന്വേഷണത്തിനായി സിബിഐയുടെ അഞ്ചംഗ സംഘത്തെ രൂപീകരിച്ചു. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി നന്ദകുമാര് നായരുള്പ്പെടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്.
ചെന്നൈ സിബിഐ ഡിഐജിയാണ് അന്വേഷണത്തിന്റെ മേല്നോട്ടം വഹിക്കുക. ഇതുവരെ കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി അഗര്വാള് ഒക്ടോബര് 31ന് കൊച്ചിയിലെത്തി എല്ലാ രേഖകകളും കൊച്ചി യൂണിറ്റിന് കൈമാറും.
അന്വേഷണം എത്രയും പെട്ടന്ന് പൂര്ത്തിയാക്കാന് സിബിഐ മേധാവി കൊച്ചി യൂണിറ്റിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. 17 വാല്യങ്ങളുള്ള കേസ് ഡയറി പരിശോധിച്ച് വേഗം അന്വേഷണം ആരംഭിക്കാനാണ് പുതിയ സംഘത്തിന്റെ തീരുമാനം.
അഭയ കേസില് സിബിഐ അന്വേഷണമാരംഭിച്ചിട്ട് 16 വര്ഷമായി. കൊലപാതകമാണെങ്കിലും തെളിവുകള് നശിപ്പിക്കപ്പെട്ടതിനാല് പ്രതിയെ പിടികൂടാന് കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്ന്നാണ് കേസ് കൊച്ചി യൂണിറ്റ് ഏറ്റെടുക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications