പീഡന മരണം: ഒരാള്‍ അറസ്റ്റില്‍
ചാവക്കാട്: പന്ത്രണ്ടുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. തിരുവത്ര ചെങ്കോട്ട സ്വദേശി ഹംസ(32)ആണ് അറസ്റ്റിലായത്.
എടക്കഴിയൂര് കാദരിയ പള്ളി ബീച്ചിലെ കാറ്റാടി മരങ്ങള്ക്കിടയിലെ പൊന്തക്കാട്ടില് ചൊവ്വാഴ്ചയാണ് കുട്ടിയുടെ അര്ദ്ധനഗ്നമായ മൃതദേഹം നാട്ടുകാര് കണ്ടെത്തിയത്.
എടക്കഴിയൂര് നാലാംകല്ല് സ്വദേശി പുളിക്കല് മുഹമ്മദിന്റെ മകന് നിസാമുദ്ദീന് ആണ് കൊല്ലപ്പെട്ടത്. തിരുവത്ര കുമാര് എയുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്ത്ഥിയാണ് നിസാമുദ്ദീന്.
വീടിന് സമീപത്തെ ക്ഷേത്രത്തില് ഉത്സവം കാണാന് പോയ കുട്ടിയെ ഹംസ പ്രലോഭിപ്പിച്ച് ബീച്ചില് എത്തിക്കുകയായിരുന്നു. പ്രതിയുടെ അടിവസ്ത്രവും ചിരട്ടയില് നിര്മ്മിച്ച മോതിരവും സംഭവസ്ഥലത്തുനിന്നും ലഭിച്ചിരുന്നു. അറസ്റ്റുചെയ്ത ഹംസയെ ബുധനാഴ്ച തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications