എന്‍ഡിഎഫ്‌ സംശയിക്കപ്പെടുന്ന സംഘടന: മുഖ്യമന്ത്രി
തിരുവനന്തപുരം: എന്ഡിഎഫ് സംശയിക്കപ്പെടുന്ന സംഘടനയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്.
ആര്.എസ്.എസും, ബജരംഗ്ദളും പോലെ തന്നെ സംശയിക്കപ്പെടുന്ന സംഘടനയാണ് എന്.ഡി.എഫും. ചെറുപ്പക്കാരെയാണ് എന്ഡിഎഫ് കൂടുതല് ലക്ഷ്യമിടുന്നത്. എന്ഡിഎഫിനെക്കുറിച്ച് ധാരാളം പരാതികള് ലഭിക്കുന്നുണ്ട്. മുന്കരുതല് നടപടി കൈക്കൊള്ളണം എന്ന നിലയ്ക്കാണ് പിണറായി വിജയന് എന്ഡിഎഫിനെക്കുറിച്ച് പരാമര്ശം നടത്തിയത്- വിഎസ് വ്യക്തമാക്കി.
മന്ത്രിസഭായോഗ തീരുമാനങ്ങള് വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തീവ്രവാദ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില് എത്രപേര് അറസ്റ്റിലായെന്ന കാര്യം വെളിപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അറസ്റ്റിലായവരുടെ എണ്ണം വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കും. തീവ്രവാദ ബന്ധത്തിന്റെ പേരില് അറസ്റ്റിലായവരും കശ്മീരില് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടവരും ക്രിമിനല് പശ്ചാത്തലമുള്ളവരാണ്- അദ്ദേഹം അറിയിച്ചു.
മതപഠനവുമായി ബന്ധപ്പെട്ട് വയലാര് സമ്മേളനത്തില് താന് നടത്തിയ പരാമര്ശം ഒരു പ്രത്യേക മതവിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ലെന്ന് വി.എസ് വ്യക്തമാക്കി.
ഏതു വിഭാഗങ്ങള് നടത്തുന്ന മതപഠനവും മതേതരത്വത്തെ തകര്ക്കുന്നതാകരുതെന്നാണ് ഉദ്ദേശിച്ചത്. കശ്മീരില് കൊല്ലപ്പെട്ട തീവ്രവാദിയായ മകന്റെ മൃതദേഹം വേണ്ടെന്ന് പറഞ്ഞ അമ്മയുടെ വിവേകം പോലും പല സമുദായ നേതാക്കന്മാര്ക്കുമില്ല- വി.എസ് കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications