പാകിസ്‌താനില്‍ ഭൂചലനം; 100 മരണം
ഇസ്ലാമബാദ് : തെക്കുപടിഞ്ഞാറന് പാകിസ്താനിലെ ക്വെത്ത പ്രദേശത്ത് വന് ഭൂചലനം. ചലനത്തില് 100പേര് കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക സമയം പുലര്ച്ചെ 5.10നാണ് റിച്ചര് സ്കെയിലില് 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബലൂചിസ്ഥാന് പ്രവിശ്യയില്പ്പടുന്ന സ്ഥലമാണ് ക്വെത്ത.
ഭൂചലനത്തെത്തുടര്ന്ന് ഭയന്ന പ്രദേശവാസികള് വീടുകള് വിട്ടോടി. പരുക്കേറ്റവരെ ആശുപത്രയില് പ്രവേശിപ്പിച്ചിട്ടുണ്ട്. വീടുകള് തകര്ന്നാണ് ഏറെപ്പേരും മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. 1935 ല് ക്വെത്തയിലുണ്ടായ ഭൂകമ്പത്തില് 30,000 പേര് മരിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications