സരബ്‌ജിത്തിനെ സാധാരണ സെല്ലിലേയ്‌ക്ക്‌ മാറ്റി
ഇസ്ലാമബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താന് ജയിലില് കഴിയുന്ന ഇന്ത്യക്കാരന് സരബ്ജിത് സിങിനെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ താമസിപ്പിക്കുന്ന സെല്ലില് നിന്നും സാധാരണ സെല്ലിലേയ്ക്ക് മാറ്റി.
സരബ്ജിതിനെ വധശിക്ഷയില് നിന്നും ഒഴിവാക്കിയേയ്ക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പാകിസ്താന് ടിവി ചാനല് ജിയോ ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
1990ല് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില് 14പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ്ജിത് പിടിയിലായത്. സരബിന്റെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.
ആദ്യം ഏപ്രില് 1ന് വധശിക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല് ഇന്ത്യയുടെ അഭ്യര്ത്ഥന മാനിച്ച് അന്നത്തെ പാക് പ്രസിഡന്റ് പര്വേശ് മുഷറഫ് വധശിക്ഷ 30 ദിവസത്തേയ്ക്ക് നീട്ടിവച്ചിരുന്നു.
തുടര്ന്ന് യൂസഫ് റാസ ഗിലാനി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം വധശിക്ഷ അനിശ്ചിതമായി നീട്ടിവയ്ക്കുകയായിരുന്നു. 42 കാരനായ സരബ് ജിത് 17 വര്ഷമായി ലാഹോറിലെ കോട്ക്പത് ജയിലില് കഴിയുകയാണ്.












Click it and Unblock the Notifications