വ്യഭിചാരം: യുവതിയെ കല്ലെറിഞ്ഞു കൊന്നു
കിസ്‌മയൂ: വ്യഭിചാരക്കുറ്റം ആരോപിച്ച് സോമാലിയയില്‍ 23കാരിയെ പരസ്യമായി കല്ലെറിഞ്ഞുകൊന്നു. തിങ്കളാഴ്‌ച വൈകീട്ട് നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേയാണ് യുവതിയെ കല്ലെറിഞ്ഞ് കൊന്നത്.
ശരിയത് നിയമപ്രകാരമാണ് ശിക്ഷ നടപ്പിലാക്കിയത്. ഇസ്ലാം തീവ്രവാദികള്‍ ആഗസ്റ്റില്‍ പിടിച്ചെടുത്ത തെക്കന്‍ കിസ്‌മയുവിലാണ് സംഭവം നടന്നത്.
2006ല്‍ തെക്കന്‍ സോമാലിയയുടെ ഭൂരിഭാഗവും തങ്ങളുടെ അധീനതയില്‍ ആയിരുന്നപ്പോഴാണ് തീവ്രവാദികള്‍ അവസാനമായി ഇത്തരത്തില്‍ വധശിക്ഷ നടപ്പിലാക്കിയത്.
യുവതി തെറ്റുകാരിയാണെന്ന് തെളിഞ്ഞിരുന്നവെന്നും ഇസ്ലാം നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് യുവതി പറഞ്ഞിരുന്നുവെന്നും ശരിയത് കോടതി ജഡ്‌ജി ഷെയ്‌ഖ് ഹയാകല്ല പറഞ്ഞു.












Click it and Unblock the Notifications