പാചകവാതക വിലകുറയ്‌ക്കാന്‍ നീക്കം
ദില്ലി: പാചകവാതകത്തിന്റെ വിലകുറയ്ക്കാന് കേന്ദ്രസര്ക്കാര് അലോചിക്കുന്നു. അസംസ്കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിന് അടുത്തെത്തിയ സാഹചര്യത്തിലാണിത്.
2008 ജൂണിലാണ് പാചകവാതകത്തിന് 50 രൂപ വര്ധിപ്പിച്ചത്. ഇത് പൂര്ണമായോ അല്ലെങ്കില് ഭാഗികമായോ പിന്വലിക്കാമെന്ന നിര്ദ്ദേശമാണ് ഇപ്പോള് ഉയര്ന്നിരിക്കുന്നത്.
തിരിഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യ ഘട്ടമായി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പാചകവാതകവിലയില് കുറവുവരുത്താനാണ് യുപിഎ സര്ക്കാറിന്റെ നീക്കം. രണ്ടാംഘട്ടമായി തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോളിന്റെയും ഡീസലിന്റെയും വിലയും കുറയ്ക്കും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications