8വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു
ഗുഡ്‌ഗാവ്: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഗുഡ്‌ഗാവ് സെക്ടര്‍ 37ല്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിക്കൊന്നു. ചൊവ്വാഴ്‌ച വൈകീട്ട് ആറു മണിയ്‌ക്ക് ദീപാവലി ആഘോഷങ്ങള്‍ കാണാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.
കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് അര്‍ദ്ധനഗ്നമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹവുമായി പിതാവ് സെക്ടര്‍ 10 പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ബുധനാഴചായാണ് കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തത്. മാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ തിരിച്ചറിയാത്ത വ്യക്തിയ്‌ക്കെതിരെ സെക്ഷന്‍ 302, 376 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ അറിയാവുന്ന സമീപപ്രദേശത്തുതന്നെയുള്ള ആരെങ്കിലുമായിരിക്കും കുറ്റകൃത്യം നടത്തിയിരിക്കുകയെന്നാണ് പൊലീസിന്റെ നിഗമനം.
കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നും പത്തുരൂപ നോട്ടും കണ്ടുകിട്ടിയിട്ടുണ്ട്. ഒരു പക്ഷേ പണം കാണിച്ച് കുട്ടിയെ പ്രലോഭിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications