അസമില് സ്ഫോടന പരമ്പര
ആസം സ്ഫോടന പരന്പര: മരണസംഖ്യ 61 ആയി
അസം തലസ്ഥാനമായ ഗുവാഹത്തിയിലും മറ്റു മൂന്നു ജില്ലകളിലും ഉണ്ടായ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61 ആയി.
350 ഓളം പേര്‍ക്ക് പരിക്കേല്‌ക്കുകയും ചെയ്‌തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ജനത്തിരക്കേറിയ ഇടങ്ങള്‍ ലക്ഷ്യമിട്ട് രാവിലെ 11 മണി മുതല്‍ ഒരു മണിക്കൂറിനിടെ 11 സ്‌ഫോടനങ്ങളാണ് നടന്നത്.
ഗുവാഹത്തിയിലെ ഗണേഷ്‌ഗുരിയില്‍ മുഖ്യമന്ത്രിയുടെ വസതിയും ജില്ലാക്കോടതിയും ഉള്‍പ്പെടുന്ന അതീവ സുരക്ഷാ മേഖലയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. കാമരൂപില്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയ്‌ക്ക് സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്.
തുടര്‍ന്ന് മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടക്കുകയായിരുന്നു. സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് അസമിലാകെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഗുവാഹത്തിയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ഹുജിയോ, ഉള്‍ഫാ തീവ്രവാദികളോ ആയിരിക്കാംസ്‌ഫോടനങ്ങള്‍ക്ക് പിന്നലെന്നാണ് പ്രാഥമിക നിഗമനം. അതെ സമയം സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കാണിച്ച് ഉള്‍ഫാ തീവ്രവാദികളുടെ ഇമെയില്‍ സന്ദേശം അധികൃതര്‍ക്ക് ലഭിച്ചു.
സ്‌ഫോടനമുണ്ടാകാന്‍ സാധ്യതയുള്ളതായി അസം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‌കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാലിത് അസം സര്‍ക്കാര്‍ നിഷേധിച്ചു.
06.10 pm
അസം സ്ഫോടന പരന്പര മരണസംഖ്യ ഉയരുന്നു
അസം സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. ഗുവഹാത്തിയിലും നാല് ജില്ലകളിലുമായി നടന്ന സ്‌ഫോടനങ്ങളില്‍ 32പേരോളം മരിച്ചതായി പോലീസ് അറിയിച്ചു. 100ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയേറിയ തീവ്രവാദി ആക്രമണമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സ്‌പോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്ത് തരത്തിലുള്ള വസ്‌തുക്കളാണ് സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന കാര്യവും വ്യക്തമായിട്ടില്ല.
ഗുവഹാത്തിയ്‌ക്കു പുറമെ ബാര്‍പെട്ട, ക്രൊക്കോജല്‍, ബോംഗായ്‌ഗോണ്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നിരിയ്‌ക്കുന്നത്. 18 മിനിറ്റുകള്‍ക്കുള്ളില്‍ 11 സ്‌ഫോനങ്ങള്‍ നടന്നതായാണ് വിവരം.
ഗ്രനേഡ് അക്രമണവും ഇതിനിടെയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ തിങ്ങിക്കൂടുന്ന മാര്‍ക്കറ്റുകളെ ലക്ഷ്യംവെച്ചാണ് സ്‌ഫോടനങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. ദിസ്‌പൂരിലെ ഓവര്‍ ബ്രിഡ്‌ജിനടുത്തും ഗുവഹാത്തി ജില്ലാകോടതിയ്‌ക്കടുത്തുമാണ് ശക്തിയേറിയ സ്‌ഫോടനങ്ങള്‍ നടന്നിരിയ്‌ക്കുന്നത്.
സ്‌ഫോടനങ്ങളില്‍ ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയ്‌ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ പോലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.
അതിനിടെ സ്‌ഫോടനങ്ങളെ തുടര്‍ന്ന് ഗണേഷ്‌ഗുരിയില്‍ ജനങ്ങള്‍ അക്രമാസക്തരായത് സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയെന്നാരോപിച്ച് അവര്‍ അഗ്നശമന സേനയുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു.
സ്‌ഫോടന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.
1.09pm
അസമില്‍ സ്ഫോടന പരമ്പര
ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിലും നാല് ജില്ലകളിലും സ്‌ഫോടന പരമ്പര. സ്‌ഫോടനങ്ങളില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഗുവാഹത്തിയിലെ ഗണേഷ്‌പുരി, ഫാന്‍സി ബസാര്‍, ദിസ്‌പൂര്‍ റോഡ്, പാന്‍ ബസാര്‍ എന്നിവിടങ്ങളിലായാണ് സ്‌ഫോടനങ്ങളുണ്ടായത്.
പത്തോളം സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പത്ത് മിനിറ്റിനിടയിലാണ് എല്ലാ സ്‌ഫോടനങ്ങളും നടന്നത്. അസം മുഖ്യമന്ത്രിയുടെ വസതിയ്‌ക്കരികിലും സ്‌ഫോടനം ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സ്‌ഫോടനത്തെ തുടര്‍ന്ന് വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
12:36 PM












Click it and Unblock the Notifications