ചെങ്ങറ പ്രശ്‌നം രമ്യമായി പരിഹരിക്കണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ചെങ്ങറ ഭൂസമരം രമ്യമായി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്ടി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോട് ആവശ്യപ്പെട്ടു.
സമരം ഒത്തുതീര്പ്പാക്കുന്നത് ചര്ച്ചചെയ്യാന് അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടതായി ഉമ്മന്ചാണ്ടി അറിയിച്ചു. ക്ലിഫ് ഹൗസിലെത്തി വിഎസുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്, പിന്നാക്ക ക്ഷേമമന്ത്രി എ.കെ ബാലന് എന്നിവരുമായി കൂടിയാലോചിച്ചശേഷം അടിയന്തരയോഗം വിളിച്ചുചേര്ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയിട്ടുണ്ട്. സര്ക്കാര് സമരക്കാരുമായി ചര്ച്ച നടത്തണം.
ചെങ്ങറ പ്രശ്നത്തില് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയെ കാണുന്നത്. പ്രശ്നപരിഹാരത്തിനായി ആറു നിര്ദ്ദേശങ്ങള് മുന്നോട്ടുവച്ചിട്ടുണ്ട്- അദ്ദേഹം അറിയിച്ചു.
ചെങ്ങറ സമരഭൂമി ഒരുതവണയെങ്കിലും സന്ദര്ശിച്ചാല് സമരക്കാര് സുഖജീവിതം നയിക്കുകയാണെന്ന പരാമര്ശം വിഎസ് തിരുത്തുകയും പരസ്യമായി മാപ്പു പറയുകയും ചെയ്യുമെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications