സ്വകാര്യ ബസ്‌ സമരം തുടങ്ങി
തിരുവനന്തപുരം: ദേശസാല്കൃത റൂട്ടുകളില് പെര്മിറ്റുകള് പുതുക്കി നല്കാത്തതില് പ്രതിഷേധിച്ച് സ്വകാര്യ ബസുകള് സംസ്ഥാന വ്യാപകമായി പണിമുടക്ക് തുടങ്ങി.
സമരം ഏതാണ്ട് പൂര്ണമാണ്. പലയിടത്തും സമാന്തര സര്വ്വീസുകള് നടത്തുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില് ജനങ്ങളുടെ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. നഗരങ്ങളില് കെഎസ്ആര്ടിസി ബസുകള് സര്വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രാ ക്ലേശം പൂര്ണമായും പരിഹരിക്കാന് കഴിയുന്നില്ല.
കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി മാത്യു ടി തോമസുമായി നടത്തിയ ചര്ച്ചയില് പ്രശ്നം ഒത്തുതീര്പ്പിലെത്താത്തതിനെത്തുടര്ന്നാണ് ബസുടമകള് സൂചനാ പണിമുടക്ക് നടത്താന് തീരുമാനിച്ചത്. തങ്ങളുടെ ആവശ്യം സര്ക്കാര് അംഗീകരിച്ചില്ലെങ്കില് നവംബര് 11 മുതല് അനിശ്ചിതകാല സമരം നടത്താനും ബസുടമാ സംഘടനകള് തീരുമാനിച്ചിട്ടുണ്ട്.
എന്നാല് സമരത്തില് പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് അസോസിയേഷന് കോ ഓര്ഡിനേഷന് കമ്മിറ്റിയുടെ കീഴിലുള്ള ബസ് ഉടമകള് പ്രഖ്യാപിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications