എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 11ന് തുടങ്ങും
തിരുവനന്തപുരം: 2008-2009 അധ്യയനവര്‍ഷത്തിലെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 11ന് തുടങ്ങി 25ന് അവസാനിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
പരീക്ഷയ്‌ക്കുള്ള അപേക്ഷ നവംബര്‍ 10 മുതല്‍ 13വരെയും പിഴയോടുകൂടി 14മുതല്‍ 19വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് 30 രൂപയും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഫീസ് 20 രൂപയുമാണ്. പിഴയായി 10രൂപയാണ് ഈടാക്കുക.
2005 മാര്‍ച്ച് മുതല്‍ ആദ്യമായി പരീക്ഷ എഴുതിയവര്‍ക്ക് മാത്രമേ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ കഴിയുകയുള്ളു. 2005ന് മുമ്പ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷരതാ മിഷന്‍ നടത്തുന്ന എ ലെവല്‍ തുല്യതാ പരീക്ഷ എഴുതാം. വിശദവിവരം പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍, പരീക്ഷാ ഭവന്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
പരീക്ഷാ ടൈംടേബിള്‍
മാര്‍ച്ച് 11 ഉച്ചയ്‌ക്കുശേഷം 1.45 മുതല്‍ 3.30വരെ ഒന്നാം ഭാഷ പാര്‍ട്ട് എ
12 ന് 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട് എഎ
16ന് 1.45 മുതല്‍ 4.30വരെ ഇംഗ്ലീഷ്
17ന് 1.45 മുതല്‍ 3.30വരെ ഹിന്ദി
18ന് 1.45 മുതല്‍ 4.30വരെ സോഷ്യല്‍ സയന്‍സ്
19ന് 1.45 മുതല്‍ 3.30വരെ ഫിസിക്‌സ്
23ന് 1.45 മുതല്‍ 4.30വരെ ഗണിതശാസ്‌ത്രം
24 1.45 മുതല്‍ 3.30വരെ രസതന്ത്രം
25 1.45 മുതല്‍ 3.30 വരെ ബയോളജി
26 1.45 മുതല്‍ 3.30വരെ ഐടി












Click it and Unblock the Notifications