അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു
കൊച്ചി: അഡീഷണല് അഡ്വക്കേറ്റ് വെങ്ങാനൂര് ചന്ദ്രശേഖരന് (67) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്ന്ന് രാവിലെ എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലിയായിരുന്നു അന്ത്യം.
ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചി ബാര് കൗണ്സില് ഹാളില് പൊതു ദര്ശനത്തിന് വെച്ചതിന് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.
2006ലായിരുന്നു ചന്ദ്രശേഖരന് നായര് അഡീഷണല് അഡ്വക്കേറ്റ് ജനറല് പദവിയില് നിയമിതനായത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരാണ് സ്വദേശം.
41 വര്ഷം തിരുവനന്തപുരം ബാര് കൗണ്സിലിലും മൂന്ന് വര്ഷത്തോളം ഹൈക്കോടതിയിലും പ്രക്ടീസ് ചെയ്തിട്ടുള്ള ചന്ദ്രശേഖരന് നായര് ബാര് കൗണ്സില് അച്ചടക്ക സമിതി അധ്യക്ഷന് പദവി വഹിച്ച് വരികയായിരുന്നു.
സിവില്നിയമങ്ങളില് പ്രാവീണ്യമുണ്ടായിരുന്ന ചന്ദ്രശേഖരന് നായര് ഔദ്യോഗിക ജീവിതത്തില് ഏറ്റവും കൂടുതല് കൈകാര്യം ചെയ്തിരുന്നതും സിവില് കേസുകള് തന്നെയായിരുന്നു.












Click it and Unblock the Notifications