വിവാഹം കഴിച്ച്‌ റക്കോര്‍ഡിലേയ്‌ക്ക്‌
ലണ്ടന്: ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ ദമ്പതിമാര് ആരെന്ന് ചോദിച്ചാല് ഇപ്പോള് നമുക്ക് രണ്ടേ രണ്ട് പേരുകള് മാത്രമേ പറയാന് കഴിയൂ അനീറ്റയും കെന്നത്ത് ലന്റും.
പ്രണയം മൂത്ത് ആറു തവണ വിവാഹം കഴിച്ച ഇവരെയല്ലാതെ മറ്റാരെയാണ് മോസ്റ്റ് റൊമാന്റിക് കപ്പിള് എന്ന് പറയാന് കഴിയുക. വിവാഹം കഴിച്ച് റെക്കോര്ഡ് ഭേദിക്കുകയെന്നതിലപ്പുറം ഇവര്ക്കത് പ്രണയത്തിന്റെ ആഘോഷം കൂടിയാണ്.
മരണം വരെ എല്ലാവര്ഷവും വീണ്ടും വീണ്ടും വിവാഹം കഴിയ്ക്കാനാണ് അനീറ്റയുടെയും കെന്നത്തിന്റെയും തീരുമാനം. വീണ്ടും വീണ്ടും വിവാഹം ചെയ്യുകയെന്ന് കെന്നത്ത് പറഞ്ഞപ്പോള് ആ ആശയം നല്ലതാണെന്ന് എനിക്കും തോന്നി അദ്ദേഹത്തെ വിവാഹം ചെയ്ത് എനിക്ക് ഒരിക്കലും മടുക്കില്ല. ജരാനരകള് ബാധിച്ചാലും ഇത് വലിയ സന്തോഷമായിരിക്കും- അനീറ്റ പറയുന്നു.
എല്ലാവര്ഷവും വിവാഹത്തിന് പുതിയ വസ്ത്രങ്ങള്, പൂക്കള്, സമ്മാനങ്ങള്.... ഏത് വധുവാണ് ഇതൊക്കെ ആഗ്രഹിക്കാത്തത്- അവര് ചോദിക്കുന്നു.
ഇവര് ആദ്യമായി വിവാഹം ചെയ്തത് ഒരു വെനീഷ്യല് ഹോട്ടലില് വച്ചാണ്. പിന്നീട് എല്വിസ് സംഘടിപ്പിച്ച ചടങ്ങില് വിവാഹിതരായി. മൂന്നാമത്തെ തവണ ഹെലകോപ്റ്ററില് വച്ചാണ് ഇവര് വിവാഹം നടത്തിയത്. നാലാം തവണയാകട്ടെ സ്കൈ ഡൈവിങ്ങിനിടെ വിവാഹിതരായി.
ഓരോ തവണ വിവാഹം ചെയ്യുമ്പോഴും മൂന്നുവര്ഷം മുമ്പ് നടന്ന ആ വിവാഹ ദിവസത്തിന്റെ സന്തോഷം ഞങ്ങള്ക്ക് നുകരാന് കഴിയുന്നുണ്ട്- ദമ്പതികള് പറയുന്നു.
അനീറ്റയുടെ ആദ്യ വിവാഹസമയത്താണ് കെന്നത്ത് അവരെ ആദ്യമായി കാണുന്നത്. ആ വിവാഹം ഒരു വര്ഷത്തിനുള്ളില് അവസാനിച്ചു തുടര്ന്ന് കെന്നത്തും അനീറ്റയും പ്രണയം തുടങ്ങി. പിന്നീട് ലാസ് വേഗാസിലേയ്ക്ക് തിരിക്കും മുമ്പ് കെന്നത്ത് അനീറ്റയ്ക്ക് വിവാഹമോതിരം സമ്മാനിച്ചു. അതായിരുന്നു ഇവരുടെ വിവാഹത്തിന്റെ തുടക്കം. ഒറ്റ ദിവസം കൊണ്ട് നാല് വിവാഹച്ചടങ്ങുകള് നടത്തിയെന്ന റക്കോര്ഡും ഇപ്പോള് ഈ ദമ്പതിമാര്ക്കൊപ്പമാണ്.












Click it and Unblock the Notifications