ടെക്നോപാര്ക്കില് കൂട്ടപിരിച്ചുവിടല്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ഐടി വ്യവസായ കേന്ദ്രമായ ടെക്‌നോപാര്‍ക്കിലെ കമ്പനികളില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍.
ടെക്‌നോപാര്‍ക്കിലെ പ്രമുഖ കമ്പനികളിലൊന്നായ ഐബിഎസ്സില്‍ നിന്നും ഒറ്റയടിക്ക് പത്തിലേറെ ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിയ്‌ക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യമാണ് പിരിച്ചുവിടലിനായി കാരണമായി പറഞ്ഞിട്ടുള്ളത്. അതെ സമയം കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍ ഉണ്ടായിട്ടില്ലെന്ന് ഐബിഎസ് വക്താവ് അറിയിച്ചു.
ജീവനക്കാരുടെ പ്രവര്‍ത്തനമികവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവാക്കലാണ് ഉണ്ടായിട്ടുള്ളതെന്നും കമ്പനി വക്താവ് വ്യക്തമാക്കി
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications