അമേരിക്കന്‍ എക്‌സ്‌പ്രസ്‌ 7000 ജോലിക്കാരെ പിരിച്ചുവിടുന്നു
ന്യൂയോര്ക്ക്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്ന്ന് പ്രമുഖ ക്രഡിറ്റ് കാര്ഡ് കമ്പനിയായ അമേരിക്കന് എക്സ്പ്രസും തൊഴില് വെട്ടിയ്ക്കുറയ്ക്കാന് തീരുമാനിച്ചു.
7000 ജോലിക്കാരെ പിരിച്ചുവിടാന് തീരുമാനിച്ചതായി കമ്പനി അധികൃതര് വ്യക്തമാക്കി. കമ്പനിയിലെ മൊത്തം ജീവനക്കാരില് പത്തുശതമാനം പേരെയാണ് പിരിച്ചുവിടുന്നത്.
ഉപഭോക്താക്കളുമായി നേരിട്ട് ബന്ധമില്ലാത്ത മാനേജര്മാരെയാണ് കൂടുതലായും പിരിച്ചുവിടുന്നതെന്ന് കമ്പനി വൃത്തങ്ങള് അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ഏകദേശം 1.8 ബില്യണ് ഡോളര് അടുത്തവര്ഷം നേടാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്.
ജോലിക്കാരെ പിരിച്ചുവിടുന്നതിനൊപ്പംതന്നെ 2009വരെ ശംബള വര്ധനവ് നല്കുന്നതും പുതിയ ജോലിക്കാരെ നിയമിക്കുന്നതും തടഞ്ഞുവയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 700 മില്യന് ഡോളര് ലാഭിക്കാന്കഴിയുമെന്ന് കമ്പനി കരുതുന്നു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications