മോട്ടോറോള 3000 പേരെ പിരിച്ചുവിടുന്നു
ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ മോട്ടോറോളയിലും പിരിച്ചുവിടല്‍. 3000 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ യുണിറ്റുകളിലുള്ള ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 397 മില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനിയ്‌ക്കുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്‌ില്‍ 6 കോടി ഡോളര്‍ ലാഭമുണ്ടായിരുന്ന സ്ഥാനത്താണ് ഈവര്‍ഷം ഭീമമായ നഷ്ടമുണ്ടായിരിക്കുന്നത്. ജീവനക്കാരെ വെട്ടിയ്‌ക്കുറയ്‌ക്കുന്നതിലൂടെ ഏതാണ്ട് 800 മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
വ്യാഴാഴ്‌ചയാണ് പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം കമ്പനി വെളിപ്പെടുത്തിയത്. 2007 അവസാനത്തില്‍ ലോകത്താകമാനമുള്ള വിവിധ സ്ഥാപനങ്ങളിലായി 66,000 ജീവനക്കാരാണ് മോട്ടോറോളയ്‌ക്കുണ്ടായിരുന്നത്. ഇത്തവണത്തെ പിരിച്ചുവിടല്‍ കൂടിയാകുമ്പോള്‍ കമ്പനിയില്‍ നിന്നും ജോലിനഷ്ടപ്പെട്ടവരുടെ എണ്ണം 13,000 ആകും.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications