Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ വാഹനവ്യൂഹത്തിന്‌ നേരെ കല്ലേറ്‌

ചെന്നൈ: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ജയലളിതയുടെ വാഹനവ്യൂഹത്തിന്‌ നേരെ കല്ലേറ്‌. മധുരയ്‌ക്കടുത്ത്‌ രാമനാഥപുരം ജില്ലയിലെ പശുംപൊന്‍ ഗ്രാമത്തില്‍ വച്ചാണ്‌ കല്ലേറുണ്ടായത്‌.

ജയയക്ക്‌ പരുക്കേറ്റിട്ടില്ല. കല്ലേറിലും തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജിലും മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. ജയയുടെ വാഹനവ്യൂഹത്തിലെ മൂന്നു കാറുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു.

തേവര്‍ സമുദായാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായ പശുംപൊന്‍ മുത്തുരാമലിംഗ തേവരുടെ ജന്മവാര്‍ഷികാഘോഷത്തിനായാണ്‌ ജയ ഗ്രാമത്തിലെത്തിയത്‌. 1978ല്‍ മധുരയില്‍ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വധശ്രമം നടത്തിയവര്‍ തന്നെയാണ്‌ തന്നെയും അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന്‌ ജയ ആരോപിച്ചു.

കഴിഞ്ഞ ദിവസം എല്‍ടിടിഇ അനകൂല സംഘടനയെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ ഒരു സംഘടന ജലയ്‌ക്ക്‌ വധഭീഷണി സന്ദേശം അയച്ചിരുന്നു. ഇതിന്‌ പിന്നാലെ വ്യാഴാഴ്‌ച ആക്രമണം കൂടിയുണ്ടായത്‌ അണ്ണാ ഡിഎംകെ അണികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌.

വധഭീഷണിയെക്കുറിച്ചുള്ള അന്വേഷണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്‌ കൈമാറിയതായി തമിഴ്‌നാട്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. ഇതിനിടെ ജയലളിതയ്‌ക്ക്‌ ലഭ്യമാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+