കുടിയേറ്റക്കാര്‍ മറാത്തി പഠിക്കണമെന്ന്‌ രാജ്‌ താക്കറെ
മുംബൈ: അന്യസംസ്ഥാനങ്ങളില് നിന്നുള്ളവര് മുംബൈ നഗരത്തില് കുടിയേറുന്നതും മറാത്തി ഭാഷയെ അവഗണിക്കുന്നതും സഹിക്കാനാവാത്ത കാര്യങ്ങളാണെന്ന് മഹാരാഷ്ട്ര നവനിര്മ്മാണ് സേന നേതാവ് രാജ് താക്കറെ.
വെള്ളിയാഴ്ച നടത്തിയ ഒരു വാര്ത്താസമ്മേളനത്തിനിടെയാണ് രാജ് ഇങ്ങനെ പറഞ്ഞത്. അക്രമങ്ങളിലേയ്ക്ക് നയിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്നടത്താന് യഥാര്ത്ഥത്തില് ഞാന് ആഗ്രഹിക്കുന്നില്ല. പക്ഷേ പുറത്തു നിന്നെത്തുന്നവര് നഗരത്തില് പ്രവേശിക്കുന്നതും അവര് മറാത്തി ഭാഷയെ അവഗണിക്കുന്നതും ഞങ്ങള്ക്ക് സഹിക്കാനാവില്ല.
ഛാഠ് പൂജയെക്കുറിച്ച് ഇനിയൊരിക്കലും ഞാന് പരാമര്ശങ്ങള് നടത്തില്ല. ആരുടെയും മതവിശ്വാസത്തോട് എനിക്ക് എതിര്പ്പില്ല. അത്തരത്തില് ഞാനിതേവരെ സംസാരിച്ചിട്ടില്ല- രാജ് അവകാശപ്പെട്ടു.
ഛാഠ് പൂജയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള് വളച്ചൊടിക്കുന്നവര് സമൂഹത്തില് ഭിന്നിപ്പുണ്ടാക്കാന് ശ്രമിക്കുന്നവരാണ്. മഹാരാഷ്ട്രയില് മാത്രമല്ല അസം, മണിപ്പൂര്, കര്ണാടക എന്നീ സംസ്ഥാനങ്ങളിലും ഇതിന് മുമ്പ് ഉത്തരേന്ത്യക്കാര്ക്കെതിരെ അക്രമങ്ങള് നടന്നിട്ടുണ്ട്. അന്നൊന്നും ആരും അതിനെ എതിര്ത്തിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീഹാറിലെ രാഷ്ട്രീയ നേതാക്കള്ക്കിടയിലുള്ളതുപോലുള്ള ഐക്യം മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാര്ക്കിടയിലും ഉണ്ടാകണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications