Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ കുടുംബം യുഎസില്‍ മരിച്ച നിലയില്‍

Nerusu Familyദില്ലി: ആന്ധ്ര കുടുംബത്തിലെ അംഗങ്ങളെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍ ലക്ഷ്‌മി നിവാസ്‌ റാവു നെര്‍സുവിന്റെ കുടുംബത്തെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ ജോലി നഷ്ടപ്പെട്ട റാവു ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ സൂചന. റാവുവിന്റെ ഭാര്യ ജയലക്ഷ്‌മി(37), മക്കള്‍ തേജസ്വി(14), ശിവ(12) എന്നിവരെ ഡട്രോയിറ്റിലുള്ള വസതിയിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇവരുടെ കഴുത്തിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്‌.

സംഭവത്തെത്തുടര്‍ന്ന്‌ റാവുവിനായി പൊലീസ്‌ അന്വേഷണം നടത്തുകയാണ്‌. ഇയാള്‍ ഇന്ത്യയിലേയ്‌ക്ക്‌ കടന്നതായി സൂചനയുണ്ട്‌. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

കുറച്ച്‌ ദിവസങ്ങളായി റാവുവിനെയും കുടുംബത്തെയും കുറിച്ച്‌ വിവരമൊന്നുമില്ലെന്ന്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പൊലീസ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. ചൊവ്വാഴ്‌ചയാണ്‌ കൊലനടന്നതെന്നാണ്‌ കരുതുന്നത്‌.

യുഎസിലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ ജോലി നഷ്ടപ്പെട്ട മറ്റൊരു ഇന്ത്യന്‍ വംശജന്‍ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യചെയ്‌തതായി മൂന്നാഴ്‌ച മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+