Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്‌ക്കും പ്രതിഭയ്‌ക്കും വധഭീഷണി; യുവാവ്‌ അറസ്റ്റില്‍

Prathiba and Soniaകൊച്ചി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഷ്‌‌ട്രപതി പ്രതിഭ പാട്ടില്‍ എന്നിവരെ വധിക്കുമെന്ന്‌ ഭീഷണി. രാഷ്‌‌ട്രപതി ഭവനിലാണ്‌ ഇരുവരെയും വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയില്‍ ലഭിച്ചത്‌.

നവംബര്‍ 14നുള്ളില്‍ രണ്ടുപേരെയും വധിക്കുമെന്നാണ്‌ ഭീഷണിയില്‍ പറയുന്നത്‌. ഭീഷണി സന്ദേശം കൊച്ചിയില്‍ നിന്നാണ്‌ അയച്ചിരിക്കുന്നത്‌. റഹ്മത്തുള്ള ബര്‍ക്കത്ത എന്ന മെയില്‍ ഐഡിയില്‍ നിന്നാണ്‌ സന്ദേശം അയച്ചിരിക്കുന്നത്‌.

സോണിയയെയും പ്രതിഭയെയും വധിക്കുമെന്ന ഭീഷണിയ്‌ക്കുപുറമെ ദില്ലി, കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ നാല്‌ നഗരങ്ങളില്‍ നവംബര്‍ 14നകം സ്‌ഫോടനങ്ങളുണ്ടാകുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ദില്ലിയില്‍ എട്ട്‌ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നാണ്‌ അറിയിപ്പ്‌.

ഇമെയില്‍ അയച്ചയാളെ കൊച്ചിയില്‍ നിന്നും പൊലീസ്‌ പിടികൂടിയിട്ടുണ്ട്‌. കണ്ണന്‍ എന്ന അരുണ്‍ സൂര്യയാണ്‌ പിടിയിലായത്‌. ഇയാളെ ചോദ്യം ചെയ്‌തുവരുന്നു. സംഭവത്തില്‍ മറ്റ്‌ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ടെങ്കിലും പൊലീസ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൊച്ചിയിലെ റിലയന്‍സ്‌ വെബ്‌ വേള്‍ഡില്‍ നിന്നാണ്‌ സന്ദേശം അയച്ചിരിക്കുന്നതെന്ന്‌ പൊലീസ്‌ കണ്ടെത്തി. കേസ്‌ അന്വേഷണത്തിന്‌ പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. രാഷ്ട്രപതി ഭവന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ കൊച്ചി സിറ്റി പൊലീസാണ്‌ അന്വേഷണം നടത്തുന്നത്‌. കോണ്‍ഗ്രസ്‌ യോഗത്തില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധി നവംബറില്‍ കൊച്ചിയിലെത്തുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+