അസി. നിയമനം: ലോകായുക്ത വിധിക്ക്‌ സ്‌റ്റേ
കൊച്ചി: കേരള സര്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷ റദ്ദാക്കിയ ഉപലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. നവംബര് 18 വരെയാണ് സ്റ്റേ.
ഉപലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സര്ക്കാരും സര്വകലാശാലയും നല്കിയ അപ്പീലുകള് പരിഗണിയ്ക്കവെയാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്കിയത്.
സര്വകലാശാല പ്രവര്ത്തനങ്ങള് ഉപലോകായുക്ത കൈകടത്തുകയാണെന്ന് സര്വകലാശാല സമര്പ്പിച്ച ഹര്ജിയിലുണ്ട്.
2005ല് കേരള സര്വകലാശാല നടത്തിയ അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയില് ക്രമക്കേട് നടന്നുവെന്ന് ആരോപണമുയര്ന്നതിനെ തുടര്ന്ന് ഉപലോകായുക്ത തെളിവെടുപ്പ് നടത്തി പരീക്ഷ റദ്ദാക്കിയിരുന്നത്.
കഴിഞ്ഞ മാസം 30നാണ് ഉത്തരവ് പുറത്ത് വന്നതെങ്കിലും സര്ക്കാര് അതിന്മേല് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ബന്ധപ്പെട്ട വാര്ത്തകള്
![]()












Click it and Unblock the Notifications