പാര്‍ട്ടി ഓഫീസിലെ പോലീസ് യോഗം ഗുരുതരമായ തെറ്റ്: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില് പോലീസ് അസോസിയേഷന്റെ യോഗം ചേര്ന്ന സംഭവം ഗുരുതരമായ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി പറഞ്ഞു.
പോലീസ് അസോസിയേഷന്റെ അനുമതിയില്ലാതെ സിപിഎം വിളിച്ചു കൂട്ടിയ യോഗമാണിത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് 14 ജില്ലകളിലും ഇത്തരത്തില് യോഗം വിളിച്ചു കൂട്ടാന് സിപിഎം പദ്ധതിയിട്ടിരിയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉമ്മന് ചാണ്ടി കുറ്റപ്പെടുത്തി.
വ്യാഴാഴ്ച രാവിലെയാണ് പോലീസ് അസോസിയേഷന് അംഗങ്ങള് സിപിഎം ജില്ലാക്കമിറ്റി ഓഫീസില് രഹസ്യ യോഗം ചേര്ന്നത്.
യോഗം ചേരുന്നതറിഞ്ഞ് ഓഫീസിന് മുന്പിലെ റോഡില് കാത്തു നിന്ന് മാധ്യമ പ്രവര്ത്തകരും സിപിഎം പ്രവര്ത്തകരും തമ്മില് വാക്കേറ്റവും നടന്നിരുന്നു.












Click it and Unblock the Notifications