അസം സ്‌ഫോടനം: മൂന്നു പേര്‍ അറസ്റ്റില്‍
ഗുവാഹത്തി: അസമില് വ്യാഴാഴ്ചയുണ്ടായ സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പേര് വെളിപ്പെടുത്താതെ തീവ്രവാദ സംഘടനയുടെ പേരില് പ്രാദേശിക ടിവി ചാനലിന് എസ്എംഎസ് അയച്ചയാളും അറസ്റ്റിലായവരില് ഉള്പ്പെടുന്നു.
ഇയാളുടെ പേര് നാസിര് അഹമ്മദ് എന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇസ്ലാമിക് സെക്യൂരിറ്റി ഫോഴ്സ് എന്ന സംഘടനയുടെ പ്രവര്ത്തകനാണ് ഇയാളെന്നാണ് നിഗമനം.
സ്ഫോടനത്തിനായി ഉപയോഗിച്ച കാറിന്റെയും ഇരുചക്രവാഹനത്തിന്റെയും ഉടമകളാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്. മൂന്നു പേരെയും കൂടുതല് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല് അറസ്റ്റുകള് ഉടനുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള് അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications