അസം സ്‌ഫോടനം: കാര്‍ ബോംബുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി
ഗുവാഹത്തി: അസമില് വ്യാഴാഴ്ചയുണ്ടായ സ്ഫോടനങ്ങളില് മൂന്നെണ്ണത്തില് കാര് ബോംബുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി.
മൂന്ന് മാരുതി 800 കാറുകളില് സ്ഫോടക വസ്തുക്കള് വെച്ചശേഷം സ്ഫോടനം നടന്ന സ്ഥലങ്ങളിലേയ്ക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആര്ഡിഎക്സ്, ടിഎന്ടി, പിഇടിഇന് എന്നിവയുടെ സങ്കരമാണ് സ്ഫോടനത്തിനുപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്. മൈനുകളിലും മറ്റും ഉപയോഗിക്കുന്ന ഒരു തരം സ്ഫോടക വസ്തുവാണ് പിഇടിഎന്. ഇത് സ്ഫോടനങ്ങളുടെ ശേഷി വര്ധിപ്പിക്കും. ഇതിനിടെ സ്ഫോടനങ്ങളില് മരിച്ചവരുടെ എണ്ണം എഴുപത്തിയഞ്ചായി ഉയര്ന്നിട്ടുണ്ട്.
സ്ഫോടനത്തിന് ഉപയോഗിച്ച കാറുകളുടെ ചെയ്സിസ് നമ്പര് കണ്ടെത്തിയിട്ടുണ്ട്. കാറുകളുടെ രജിസ്ട്രേഷന് നമ്പര് വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.
സ്ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സുരക്ഷാ സേന-ഇന്ത്യന് മുജാഹിദീന്(ഐഎസ്എഫ്-ഐഎ) എന്ന സംഘടന ഏറ്റെടുത്തു.
ഒരു പ്രാദേശിക ടെലിവിഷന് ചാനലിന് അയച്ച എസ്എംഎസ് സന്ദേശത്തിലാണ് ഐഎസ്എഫ്-ഐഎം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് കൂടുതല് സ്ഫോടനങ്ങള് നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications