ഇന്‍ഷുറന്‍സ്‌ വിദേശനിക്ഷേം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
ദില്ലി: ഇന്ഷുറന്സ് മേഖലയിലെ വിദേശ നിക്ഷേപം 26ല് നിന്നും 49 ശതമാനമായി ഉയര്ത്താനുള്ള കേന്ദ്ര സര്ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്ക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇത്തരമൊരു തീരുമാനം വിനാശകരമാണെന്ന് പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തിന്റെ കനത്ത എതിര്പ്പിനെ തുടര്ന്ന് കഴിഞ്ഞ നാല് വര്ഷമായി മരവിപ്പിച്ച് നിര്ത്തിയിരുന്ന ഇന്ഷുറന്സ് ബില്ലാണ് പാര്ലമെന്റില് അവതരിപ്പിയ്ക്കാന് യുപിഎ സര്ക്കാര് തീരുമാനിച്ചിട്ടുള്ളത്.
ഇന്ഷുറന്സ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ പ്രവര്ത്തനത്തിന് ഊര്ജ്ജം പകരുന്നതാണ് പുതിയ നീക്കം. ബില് ഉടന് പാര്ലമെന്റില് അവതരിപ്പിയ്ക്കുമെങ്കിലും ഈ സര്ക്കാരിന്റെ കാലത്ത് നിയമമാകാനുള്ള സാധ്യത കുറവാണ്.
പാര്ലമെന്റ് സമ്മേളനം ഡിസംബര് പത്തിന് വീണ്ടും ചേരുമ്പോള് രാജ്യസഭയിലായിരിക്കും ബില് ആദ്യമായി അവതരിപ്പിയ്ക്കുക.












Click it and Unblock the Notifications