നേപ്പാളി കുട്ടികളെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു
ലഖ്നൊ: പൊലീസുകാര് നേപ്പാള് സ്വദേശികളായ ആണ്കുട്ടികളെയും പെണ്കുട്ടികളെയും ബന്ദികളാക്കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
ഗോരഖ്പൂരിലെ നാല് പൊലീസ് കോണ്സ്റ്റബിള്മാര്ക്കെതിരെയാണ് ആരോപണം ഉയര്ന്നിരിക്കുന്നത്. നേപ്പാളില് നിന്നുള്ള ആണ്കുട്ടികളും പെണ്കുട്ടികളുമുള്പ്പെടെ എട്ടുപേരെയാണ് ഇവര് ബന്ദികളാക്കിയത്. ഇതില് രണ്ട് പെണ്കുട്ടികളാണ് പൊലീസുകാരുടെ ലൈംഗിക പീഡനത്തിന് ഇരകളായത്.
ഗോരഖ്പൂര് ഐജി ഇടപെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അന്വേഷണത്തില് രണ്ട് കോണ്സ്റ്റബിള്മാര് പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. തുടര്ന്ന് അധികൃതര് ഇവരെ സസ്പെന്റ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല.
വ്യാഴാഴ്ചയാണ് നേപ്പാളി കുട്ടികളെ പൊലീസുകാര് ഒരു ഹോട്ടല് മുറിയില് ബന്ദികളാക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഐജി ഹരീഷ് ചന്ദ്ര കാശ്യപിന് ഫോണ് സന്ദേശം ലഭിക്കുന്നത്. തുടര്ന്ന് സ്പെഷ്യല് സ്ക്വാഡുമായെത്തിയ ഐജി ഗസ്റ്റ് ഹൗസില് തിരച്ചില് നടത്തുകയും കുട്ടികളെ കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് ഇവര് പൊലീസുകാരുടെ പീഡനത്തെക്കുറിച്ച് വിവരം നല്കിയത്.












Click it and Unblock the Notifications