മാഞ്ചി ഇനി അച്ഛന്‍റെ തണലില്‍
ജയ്പൂര്: വാടകഗര്ഭപാത്രത്തില് പിറന്ന് മൂന്നുമാസമായി പൗരത്വപ്രശ്നത്തില് അകപ്പെട്ടുഴലുന്ന കുഞ്ഞു മാഞ്ചിയ്ക്ക് ഇനി പിതാവിന്റെ നാടായ ജപ്പാനിലേയ്ക്ക് പറക്കാം.
18 വര്ഷത്തെ വിസയാണ് മാഞ്ചിയ്ക്ക് ലഭിച്ചിരിക്കുന്നത്. മുത്തശ്ശി എമികോ യമാദയ്ക്കൊപ്പം മാഞ്ചി ശനിയാഴ്ച എയര് ഇന്ത്യ വിമാനത്തില് ജപ്പാനിലേയ്ക്ക് തിരിക്കും.
ഗുജറാത്തിലെ ആനന്ദിലുള്ള ഒരു ക്ലിനിക്കില് ജൂലൈ 25നാണ് മാഞ്ചി ജനിച്ചത്. മാഞ്ചി ജനിക്കും മുമ്പുതന്നെ മാതാപിതാക്കള് വിവാഹമോചനം നേടിയിരുന്നു. അതോടെ വാടകഗര്ഭപാത്രത്തില് ജനിക്കുന്ന കുഞ്ഞിനെ വേണ്ടെന്ന് അമ്മ തീരുമാനിച്ചു. എന്നാല് അച്ഛന് മാഞ്ചിയുടെ ജനനത്തിനായി കാത്തിരുന്നു.
ജനിച്ചുകഴിഞ്ഞപ്പോള് അവളെ സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്. ഇന്ത്യയിലും ജപ്പാനിലുമായി സര്ക്കാര് ഓഫീസുകള് കയറിയിറങ്ങി. അമ്മയില്ലാത്ത മാഞ്ചിയെ സംരക്ഷിക്കാനായി മുത്തശ്ശിയും ഇന്ത്യയിലെത്തി. ഗര്ഭപാത്രം വാടകയ്ക്ക് നല്കുന്നതിനെച്ചൊല്ലി ഇന്ത്യയില് വ്യക്തമായ നിയമമില്ലാത്തതാണ് മാഞ്ചിയ്ക്ക് വിനയായത്.
ഇതിനിടെ മാഞ്ചിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയില് വരെയെത്തിയിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടര്ന്ന് ഒക്ടോബര് 17ന് ജയ്പൂരിലെ പാസ്പോര്ട്ട് ഓഫീസ് മാഞ്ചിയ്ക്ക് തിരിച്ചറിയല് രേഖ നല്കി. തുടര്ന്ന് ജപ്പാന് എംബസി വിസ അനുവദിച്ചു. മാഞ്ചിയെ അനാഥത്വത്തില് നിന്നും രക്ഷിക്കാന് മുന്കയ്യെടുത്ത മാധ്യമങ്ങള്ക്കും മറ്റുള്ളവര്ക്കും മുത്തശ്ശി യമികോ നന്ദി പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications